Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 11:59 PM GMT Updated On
date_range 20 Jan 2022 11:59 PM GMT'വെള്ളരിക്കുണ്ട് കാർഷിക വികസന ബാങ്കിനെതിരെ വ്യാജ പ്രചാരണം'
text_fieldsbookmark_border
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിൽ നിലവിൽ ഡ്രൈവർ ഒന്ന്, വാച്ച്മാൻ ഒന്ന്, പാർടൈം സ്വീപ്പർ മാർ രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഡ്രൈവർ, വാച്ച്മാൻ തസ്തികകളിലേക്കുള്ള സ്ഥിരനിയമനം ജോ. രജിസ്ട്രാർ പരിഗണനയിലാണ്. നിലവിൽ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് വഴിയാണ് ഇവരെ നിയമിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇവരുടെ കാലാവധി അവസാനിച്ചു. കോവിഡ് രൂക്ഷമായതിനാൽ ഇവരെത്തന്നെ താൽക്കാലികമായി തുടരാൻ ഭരണസമിതി അനുവദിച്ചു. ബാങ്കിൻെറ കെട്ടിടനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് നടത്തുന്നത്. നിലവിലുള്ള ഭരണസമിതി ചുമതലയേറ്റിട്ട് ഒരുവർഷം തികഞ്ഞിട്ടില്ല. ഈ കാലയളവിനുള്ളിൽ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും രേഖകളുടെ അടിസ്ഥാനത്തിൽ ഭരണ സമിതി വ്യക്തമാക്കി. ബാങ്കിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഭരണസമിതി അംഗങ്ങൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് സെബാസ്റ്റ്യൻ പതാലിൽ, വൈസ് പ്രസിഡൻറ് പി. മുരളി, ഡയറക്ടർമാരായ അഗസ്റ്റിൻ ജോസഫ്, വി.സി. ദേവസ്യ, പി.നാരായണൻ, മേരി ജോസഫ്, ഗീത സുരേഷ്, സവിത സുരേഷ്, സെക്രട്ടറി ടോം ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
Next Story