Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്നേഹതീരത്തുനിന്ന്​...

സ്നേഹതീരത്തുനിന്ന്​ ഫിനോയിൽ വിപണിയിലേക്ക്

text_fields
bookmark_border
സ്നേഹതീരത്തുനിന്ന്​ ഫിനോയിൽ വിപണിയിലേക്ക്
cancel
ചെറുവത്തൂർ: കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തി‍ൻെറ കീഴിലുള്ള സ്നേഹതീരം ബഡ്‌സ് സ്കൂളിൽ തൊഴിൽ സംരംഭം എന്നനിലയിൽ 18 വയസ്സിന്​ മുകളിലുള്ള കുട്ടികൾ നിർമിച്ച ഫിനോയിൽ വിപണിയിലേക്ക്. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുനിത, പി.ടി.എ മുൻ പ്രസിഡൻറ്​ രാഘവൻ, പി.ടി.എ വൈസ് പ്രസിഡൻറ്​ വിനോദ്കുമാർ, ആര്യ ടീച്ചർ, സ്പീച് തെറപ്പിസ്റ്റ് സോണി എന്നിവർ സംസാരിച്ചു. പടം.. സ്നേഹതീരം ബഡ്‌സ് സ്കൂളിലെ കുട്ടികൾ നിർമിച്ച ഫിനോയിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ കുഞ്ഞിക്കണ്ണൻ വിപണിയിലിറക്കുന്നു
Show Full Article
Next Story