Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 12:00 AM GMT Updated On
date_range 20 Jan 2022 12:00 AM GMTഅജാനൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍
text_fieldsbookmark_border
അജാനൂര്‍: 2022 -23 വര്‍ഷത്തെ ജനകീയാസൂത്രണം, പതിനഞ്ചാം ധനകാര്യ കമീഷന്‍ ഗ്രാന്‍റ് പദ്ധതി എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപവത്കരണത്തിനായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി അംഗം അജയന്‍ പനയാല്‍ പദ്ധതി വിശദീകരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ കെ. മീന പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ എം.ജി. പുഷ്പ, ലക്ഷ്മി തമ്പാന്‍, മൂലക്കണ്ടം പ്രഭാകരന്‍, എ. തമ്പാന്‍, ഹമീദ് ചേലക്കാടത്ത്, എന്‍.വി. അരവിന്ദാക്ഷന്‍, പി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് ജോര്‍ജ് സ്വാഗതവും അസി. സെക്രട്ടറി ബിജുലാല്‍ നന്ദിയും പറഞ്ഞു. ഫോട്ടോ.. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു മസ്റ്ററിങ് അവസരം അജാനൂര്‍: ഗ്രാമപഞ്ചായത്തില്‍നിന്നും വിവിധ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്താന്‍ വിട്ടുപോയ കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഫെബ്രുവരി ഒന്നുമുതല്‍ ഫെബ്രുവരി 22 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 23 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
Next Story