Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎൽ.ഐ.സി ഏജൻറുമാരെയും...

എൽ.ഐ.സി ഏജൻറുമാരെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണം -എം.പി

text_fields
bookmark_border
എൽ.ഐ.സി ഏജൻറുമാരെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണം -എം.പി
cancel
കാഞ്ഞങ്ങാട്: മുഴുവൻ എൽ.ഐ.സി ഏജൻറുമാരെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇക്കാര്യം പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി എ. അശോക് കുമാർ, കോഴിക്കോട് ഡിവിഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ വി. അനിൽകുമാർ എന്നിവർ ഏജന്‍റുമാരെ പൊന്നാടയണിയിച്ചു. ഡിവിഷൻ വൈസ് പ്രസിഡന്‍റ്​ എ.സി. നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ടി. കുഞ്ഞികൃഷ്ണൻ, സ്വാഗതസംഘം വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, ജില്ല സെക്രട്ടറി ടി. രാജൻ, ജില്ല ട്രഷറർ കുഞ്ഞികൃഷ്ണൻ നായർ, സ്വാഗതസംഘം ജോ. കൺവീനർ കെ.വി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം: ഓൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ജില്ല സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story