Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇടത്​ അംഗത്തി‍‍െൻറ...

ഇടത്​ അംഗത്തി‍‍െൻറ ജന്മദിനം ആഘോഷിച്ച് കോൺഗ്രസ്​ ഭരണസമിതി

text_fields
bookmark_border
ഇടത്​ അംഗത്തി‍‍ൻെറ ജന്മദിനം ആഘോഷിച്ച് കോൺഗ്രസ്​ ഭരണസമിതി നീലേശ്വരം: ബളാൽ ഗ്രാമപഞ്ചായത്ത്‌ കോൺഗ്രസ് ഭരണസമിതി ഏക സി.പി.എം പ്രതിനിധിയായ വനിത അംഗം സന്ധ്യ ശിവ‍‍ൻെറ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രത്യേക യോഗം ചേർന്നാണ് ജന്മദിനം ആഘോഷിച്ചത്. ഭരണസമിതി അംഗങ്ങൾക്കൊപ്പം പഞ്ചായത്ത്‌ ജീവനക്കാരും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട വാർഡി‍‍ൻെറ പേര്​ എഴുതിയ കേക്ക് മുറിച്ച് ആദ്യ മധുരം പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു കട്ടക്കയത്തിന് സന്ധ്യ ശിവൻ കൈമാറിയപ്പോൾ വൈസ് പ്രസിഡന്‍റ്​ എം. രാധാമണി അടക്കമുള്ള കോൺഗ്രസി‍‍ൻെറ മുഴുവൻ മെംബർമാരും പഞ്ചായത്ത്‌ ജീവനക്കാരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷന്മാരായ അലക്സ് നെടിയകാലയിൽ, ടി. അബ്​ദുൽകാദർ, പി. പത്മാവതി, പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി, ദേവസ്യ തറപ്പേൽ, വിനു, പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, കെ. വിഷ്ണു, എം. അജിത എന്നിവർ സംസാരിച്ചു. 16 അംഗ ഭരണസമിതിയിൽ പതിനാലും കോൺഗ്രസാണ് . ഒരു വാർഡിൽ സി.പി.ഐ അംഗവുമുണ്ട്. nlr birthdayബളാൽ പഞ്ചായത്ത് സി.പി.എം അംഗം സന്ധ്യ ശിവൻ പ്രസിഡന്‍റ്​ രാജു കട്ടക്കയത്തി‍ൻെറ സാന്നിധ്യത്തിൽ പിറന്നാൾ കേക്ക് മുറിക്കുന്നു
Show Full Article
Next Story