Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത പാക്കേജ്...

ദേശീയപാത പാക്കേജ് (അഭിപ്രായങ്ങൾ)

text_fields
bookmark_border
ആറങ്ങാടിയിലെ ഓരോ മണൽത്തരികൾക്കും ഗൃഹാതുരത്വത്തി‍‍ൻെറ കഥകൾ പറയാനുണ്ടാകും. കാല പ്രവാഹത്തിൽ ലോകം പരിവർത്തിച്ചിട്ടും ഗ്രാമ്യ വിശുദ്ധിയുടെ പൂക്കാലവും സ്നേഹ സൗഹാർദങ്ങളുടെ പൂനിലാവും പരത്തി നാട് നന്മകളാൽ സമൃദ്ധമായി ഹൃദയാന്തരങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഹാഷിം ആറങ്ങാടി ദേശീയപാതയുടെ വികസനത്തി‍‍ൻെറ ഭാഗമായി ഒരു അങ്ങാടി തന്നെയാണ് നഷ്ടപ്പെടുന്നത്. ഒരുകാലത്ത് പരിസര പ്രദേശങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നും ധാരാളം പേരെത്തിയിരുന്നു. വലിയ കമ്പോളമായിരുന്നു. അവശേഷിക്കുന്നത് രണ്ടിൽ കൂടുതൽ കടകൾ മാത്രം. സുബിൻ നിലാങ്കര 35 വർഷമായി ആറങ്ങാടിയിൽ മീൻകച്ചവടം നടത്തുന്നു. വികസനത്തി‍ൻെറ ഭാഗമായി മീൻ വിൽക്കുന്ന ഇരിപ്പിടം പോലും നഷ്ട്ടപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്. പുനരധിവാസ പാക്കേജല്ല, മീൻ വിൽപന നടത്താൻ ഒരു ഷെഡെങ്കിലും കിട്ടണമേയെന്നാണ് പ്രാർഥന. ശാന്ത, കുമാരി, ശാന്ത (മീൻ വിൽപന നടത്തുന്ന സ്ത്രീകൾ)
Show Full Article
Next Story