Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവോളിബാൾ കോച്ചിങ്...

വോളിബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു; ജനശക്തി ആലന്തട്ട ജേതാക്കൾ

text_fields
bookmark_border
വോളിബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു; ജനശക്തി ആലന്തട്ട  ജേതാക്കൾ
cancel
ചെറുവത്തൂർ: കാടങ്കോട് ജനകീയ കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച 20 ദിവസത്തെ വോളിബാൾ കോച്ചിങ് ക്യാമ്പി‍ൻെറ സമാപനം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്​ഘാടനം ചെയ്തു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു​. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സുധീപ് ബോസ് മുഖ്യാതിഥിയായി. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ടി.വി. കൃഷ്ണൻ, റഗ്ബി ജില്ല സെക്രട്ടറി മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. ടി. വൈശാഖ് സ്വാഗതം പറഞ്ഞു. കോച്ചിങ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക്​ മെമന്‍റോ നൽകി. ക്യാമ്പി‍ൻെറ സമാപനത്തോടനുബന്ധിച്ച് നടത്തിയ വോളിബാൾ പ്രദർശന മത്സരത്തിൽ കിനാവൂർ ചന്തു വോളിബാൾ അക്കാദമിയെ തോൽപിച്ച് ജനശക്തി ആലന്തട്ട വിജയികളായി. ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. പടം. വോളിബാൾ കോച്ചിങ്​ ക്യാമ്പി‍ൻെറ സമാപനം ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story