Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാന്യ ടൗണിൽ...

മാന്യ ടൗണിൽ നോക്കുകുത്തിയായി രണ്ടു ടാങ്കുകൾ; വെള്ളത്തിന് നെട്ടോട്ടമോടി ജനം

text_fields
bookmark_border
ബദിയടുക്ക: മാന്യ ടൗണിൽ പഞ്ചായത്ത് സ്ഥാപിച്ച രണ്ടു കുടിവെള്ള പദ്ധതികൾ ഉപയോഗമില്ലാതെ നശിക്കുന്നു. ഒരു സ്ഥലത്ത് രണ്ടു ടാങ്കുണ്ടെങ്കിലും വെള്ളമെടുക്കാൻ മറ്റു വഴികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ്​ ഈ പദ്ധതികൾ തയാറാക്കിയത്​. എന്നാൽ, അധികൃതർ പിന്നീട്​ തിരിഞ്ഞുനോക്കിയില്ല. നേരത്തേ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽനിന്ന്​ പൈപ്പ്​ലൈൻ വഴി പ്രദേശത്തെ താമസക്കാർക്ക് വെള്ളം എത്തിച്ചിരുന്നു. ഇതായിരുന്നു നാട്ടുകാരുടെ കുടിവെള്ളത്തി‍ൻെറ ഏക ആശ്രയം. ചോർച്ചയുണ്ടെന്ന കാരണത്താൽ ഈ ടാങ്ക്​ ഒഴിവാക്കി പുതിയ ടാങ്ക്​ നിർമിച്ചു. പഞ്ചായത്തി‍ൻെറ മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ടാങ്ക്​​ നിർമിച്ചത്​. പഴയ ടാങ്കി‍ൻെറ കുഴൽ കിണറും പൈപ്പ്​ലൈനും പുതിയ ടാങ്കിന് ഘടിപ്പിച്ചതോടെ ആദ്യത്തെ ടാങ്ക് ഉപയോഗമില്ലാത്തതായി. എന്നാൽ, എസ്റ്റിമേറ്റിൽ കുഴൽക്കിണറും പൈപ്പ്​ലൈനും എല്ലാം ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. പുതിയ ടാങ്കുവഴി ഒരുവർഷം പോലും ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ടു ടാങ്കുകളും നോക്കുകുത്തിയായി നിൽക്കുന്നു. കുടിവെള്ളം കിട്ടാക്കനിയുമായി. ജനങ്ങളാവട്ടെ, വെള്ളത്തിനുവേണ്ടി പരക്കം പായുകയാണ്​. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ ജനകീയ കമ്മിറ്റി വൈദ്യുതി കണക്ഷ‍ൻെറ പണം അടക്കാത്തതിനാലാണ്​ പദ്ധതി മുടങ്ങിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. പടം drinking water1.jpgdrinking water2.jpg മാന്യ ടൗണിൽ ഉപയോഗമില്ലാതെ കിടക്കുന്ന കുടിവെള്ള പദ്ധതി ടാങ്കുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story