Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്‍സ് പോളിയാേ...

പള്‍സ് പോളിയാേ തുള്ളിമരുന്ന് വിതരണം മാറ്റിവെച്ചു

text_fields
bookmark_border
കാസർകോട്​: ഈ മാസം 23ന് നടത്താനിരുന്ന ഇന്‍റൻസിഫൈഡ് പള്‍സ് പോളിയോ പ്രോഗ്രാം കോവിഡ് വ്യാപനത്തി​െന്‍റ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ഫെബ്രുവരി 27ലേക്ക് മാറ്റിവെച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം മടിക്കൈ: എരിക്കുളത്തെ ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദം / ത്രിവത്സര മെക്കാനിക്കല്‍ എൻജിനീയറിങ്​ ഡിപ്ലോമ. അഭിമുഖം ജനുവരി 19ന് രാവിലെ 11ന്. ഫോണ്‍: 0467 -2240282. ബേഡകം: കുറ്റിക്കോല്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം ജനുവരി 19ന് രാവിലെ 10ന്. ഫോണ്‍ 04994 206200. ദര്‍ഘാസ് ക്ഷണിച്ചു കാസർകോട്​: കയ്യൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ എന്‍.എസ്.ക്യു.എഫ് വൊക്കേഷനല്‍ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസിനു പുറത്ത് 'വിവിധ എന്‍.എസ്.ക്യു.എഫ് വൊക്കേഷനല്‍ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്' എന്ന് രേഖപ്പെടുത്തണം. ദര്‍ഘാസ് ഫോറം സ്‌കൂള്‍ ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 0467 2231182, 9747071910, 7907491991.
Show Full Article
Next Story