Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2022 11:58 PM GMT Updated On
date_range 15 Jan 2022 11:58 PM GMTഎം.ഡി.എം.എ മയക്കുമരുന്ന് മാഫിയ സജീവം; ഉന്നം വിദ്യാർഥികൾ
text_fieldsbookmark_border
കാഞ്ഞങ്ങാട്: പലയിടങ്ങളിലും കഞ്ചാവ് മാഫിയക്ക് പുറമേ എം.ഡി.എം.എ മയക്കുമരുന്നും പിടിമുറുക്കുന്നു. ലഹരി ഉപയോഗവും വിൽപനയുമാണ് പ്രധാനമായി നടക്കുന്നത്. വീടുകൾ, ക്വാർട്ടേഴ്സുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന നടത്തുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധിപേരാണ് റെയിൽവേ സ്റ്റേഷൻ റോഡിലും മറ്റു പരിസരങ്ങളിലുമായി ലഹരി ഉപയോഗത്തിനായി എത്തുന്നത്. സ്കൂൾ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പൊലീസിന് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാത്തത് മുതലെടുത്താണ് കഞ്ചാവ് മാഫിയ ഇവിടെ താവളമുറപ്പിക്കുന്നത്. സംഘത്തിൽ യുവാക്കളും വിദ്യാർഥികളുമാണ് ലഹരിമാഫിയ സംഘത്തിറെ പ്രധാന ഇരകൾ. ആവശ്യത്തിന് പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ചാണ് ഇവരെ വലയിലാക്കുന്നത്. ഏജൻറുമാർ കൊണ്ടുവരുന്ന കഞ്ചാവുപൊതികൾ കുട്ടികളെ ഉപയോഗിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നതായും പരാതിയുണ്ട്. മുന്തിയ ഇനം സിഗരറ്റുകളിൽ കഞ്ചാവ് തിരുകി ആവശ്യക്കാർക്ക് പാക്കറ്റ് കണക്കിന് എത്തിക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളും സജീവമാണ്. പിടിയിലാകുന്നത് ചെറുമീനുകൾ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിൻെറ പിടിയിൽ വല്ലപ്പോഴും അകപ്പെടുന്നത് ചെറുമീനുകളാണ്. വൻ സ്രാവുകൾ രക്ഷപ്പെടുകയാണ് പതിവ്. കഞ്ചാവ് കേസിൽ ഒരിക്കൽ പിടിയിലാകുന്നവർ പുറത്തിറങ്ങിയാലും ഇത് തുടരുന്നതായാണ് വിവരം.
Next Story