Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2022 11:58 PM GMT Updated On
date_range 15 Jan 2022 11:58 PM GMTകെ-റെയിലിന് വേണ്ടി കല്ലിടാൻ വന്ന സംഘത്തെ നാട്ടുകാർ തടഞ്ഞു
text_fieldsbookmark_border
ഉദുമ: ഉദുമ അങ്കക്കളരി വാർഡിൽ കെ- റെയിലിനുവേണ്ടി കല്ലിടാൻവന്ന ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് തദ്ദേശവാസികൾ ഉപരോധിച്ചത്. ബേക്കൽ പൊലീസ് ഇടപെട്ടിട്ടും കല്ലിടാൻ സംഘത്തെ അനുവദിച്ചില്ല. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിദ്യാസാഗർ, 13ാം വാർഡ് അംഗം ഹാരിസ് അങ്കക്കളരി, മറ്റ് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, സുനിൽകുമാർ, തദ്ദേശവാസികളായ സുജിത്, ടി.ആർ. കൃഷ്ണൻ, ഹമീദ് മലാംകുന്ന്, അറഫാത്ത് എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത്. കല്ലിടൽ കോടതി വിലക്കിയ കാര്യം സൂചിപ്പിച്ചപ്പോൾ അത് 22 വരെ മാത്രമാണെന്നും അതിന് ശേഷം ഉണ്ടാകുന്ന തീരുമാനമനുസരിച്ച് മടങ്ങിവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി വാർഡ് അംഗം ഹാരിസ് അങ്കക്കളരി പറഞ്ഞു. വെള്ളിയാഴ്ച തൊട്ടടുത്ത 14 ാം വാർഡിൽ കുറ്റി അടിച്ചിരുന്നു. കോടതിവിധിയെ തുടർന്ന് കെ-ലൈൻ എന്ന് എഴുതാത്ത കുറ്റിയാണിവിടെ സ്ഥാപിച്ചത്. പടം: uduma krail1 , 2 കെ– ലൈൻ പദ്ധതിയുടെ കല്ലിടൽ തദ്ദേശവാസികൾ ഉപരോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 14ാം വാർഡിലിട്ട കല്ല്
Next Story