Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്പെഷ്യലിസ്റ്റ്​...

സ്പെഷ്യലിസ്റ്റ്​ അധ്യാപകരെ സ്ഥിരപ്പെടുത്തണം

text_fields
bookmark_border
ഉദുമ: പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സ്പെഷ്യലിസ്റ്റ്​ അധ്യാപകരെ സുപ്രീംകോടതി വിധിപ്രകാരം സ്ഥിരപ്പെടുത്തണമെന്ന്‌ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ്​ അധ്യാപകർക്ക്‌ ശമ്പളപരിഷ്കരണം നടത്തുക, കോൺട്രാക്ട് നിയമനം 56 വയസ്സ്​ എന്നത് 60 ആക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പാക്കം എം. കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ശോഭ അധ്യക്ഷത വഹിച്ചു. നിമിത രക്തസാക്ഷി പ്രമേയവും രാഹുൽ ടി. കൊട്ടോടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എസ്​.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ. ഹരിദാസ്, ജില്ല ട്രഷറർ ടി. പ്രകാശൻ എന്നിവർ സംസാരിച്ചു. രാഘവൻ വെളുത്തോളി സ്വാഗതവും ബി. ശ്രീകല നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. റോഷനി (പ്രസി.), എം. സുമ (സെക്ര.), ആർ. സിന്ധു (ട്രഷ.). പടം uduma ch kunjambu കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പാക്കത്ത്‌ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story