Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:00 AM GMT Updated On
date_range 14 Jan 2022 12:00 AM GMTനാരായണൻ മാഷിന് നാടിെൻറ യാത്രാമൊഴി
text_fieldsbookmark_border
നാരായണൻ മാഷിന് നാടിൻെറ യാത്രാമൊഴി ചെറുവത്തൂർ: കൊടക്കാട് നാടിൻെറ സാസ്കാരിക-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന കെ. നാരായണന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് നിരവധി പേർ. ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം സ്പോർട്സ് ക്ലബ് സാരഥിയും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനങ്ങളുടെയും അധ്യാപക സംഘടനരംഗത്തെ സാരഥിയുമായ കെ. നാരായണൻ മാസ്റ്റർ ബുധനാഴ്ച രാത്രിയാണ് വിടവാങ്ങിയത്. മൃതശരീരം വെള്ളച്ചാൽ, കൊടക്കാട്, ഓലാട്ട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷം കൊടക്കാട്ട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. 1970 - 90 കാലഘട്ടങ്ങളില്‍ സംഘടന പ്രവര്‍ത്തനം ദുഷ്‌കരമായിരുന്ന കാലത്താണ് നാരായണൻ നേതൃനിരയിലേക്ക് വന്നത്. യാത്രാസൗകര്യമില്ലാത്ത കാലത്ത് കാല്‍നടയായി സഞ്ചരിച്ച് ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും അദ്ദേഹമെത്തി. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് ജില്ല നിര്‍വാഹകസമിതികളിലടക്കം അവതരിപ്പിച്ച് പരിഹാരം കണ്ടെത്താന്‍ ജാഗ്രത പുലര്‍ത്തുക വഴി ജില്ലയിലെ അധ്യാപകസമൂഹത്തിന്റെ വാത്സല്യം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 1991ല്‍ കെ.എസ്.ടി.എ രൂപവത്കരണം വരെ കെ.പി.ടി.യു ജില്ല സെക്രട്ടറിയായിരുന്ന കെ.എന്‍ കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കെ.എസ്.ടി.എ രൂപം കൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗമായി പ്രവർത്തിച്ചു. പാര്‍ട്ടിയെ ജനസേവനത്തിനുള്ള വഴിയായി കണ്ടു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി 2015 - 2020 കാലഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നാരായണ സ്മാരക ഗ്രന്ഥാലയത്തിനും ആര്‍ട്‌സ് ക്ലബിനും സ്‌പോര്‍ട്‌സ് ക്ലബിനും വേണ്ടി പ്രവർത്തിക്കുമ്പോഴും കർഷക സംഘം പ്രസിഡന്‍റ് എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച കൊടക്കാട് ബാങ്കിൻെറ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നാരായണൻ മാഷിനെയാണ് ആദ്യം അന്വേഷിച്ചത്. പടം.. നാരായണൻ
Next Story