Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോരാട്ടങ്ങളുടെ...

പോരാട്ടങ്ങളുടെ കൈയൊപ്പുപതിഞ്ഞ ആ മരം മായുന്നു​

text_fields
bookmark_border
-എൻഡോസൾഫാൻ ദുരിതബാധിതർക്കായി പിറന്ന 'ഒപ്പുമരച്ചുവട്'​ ഓർമയാവും സ്വന്തം ലേഖകൻ കാസർകോട്​: അതിജീവന പോരാട്ടങ്ങളുടെ സ്ഥിരം വേദി കാസർകോട്ടുകാർക്ക്​ ഇനി ഓർമ മാത്രമാവും. എൻഡോസൾഫാൻ ദുരിതബാധിതർ തൊട്ട്​ വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരുടെ സമരത്തണൽ ചരിത്രമാവാൻ ഇനി ദിവസങ്ങൾ മാത്രം. ദേശീയപാത വികസനത്തി‍ൻെറ ഭാഗമായാണ്​ പുതിയ ബസ്​സ്റ്റാൻഡിനു സമീപത്തെ 'ഒപ്പുമരച്ചുവട്'​ ഇല്ലാതാവുന്നത്​. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യമായിരുന്നു ഒപ്പുമരച്ചുവട്​. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെ നിർമിക്കുന്ന മേൽപാലത്തി‍ൻെറ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്​. എൻഡോസൾഫാൻ ദുരിതബാധിതരുടെ കരളലിയിക്കുന്ന പ്രശ്​നങ്ങൾ ഭരണാധികാരികളിലെത്തിക്കുന്നതിൽ ഈ സമരവേദിക്ക്​ നിർണായക പങ്കുണ്ട്​. മാസങ്ങൾ നീണ്ട സമരങ്ങളാണ്​ ഒപ്പുമരച്ചുവട്ടിൽ അരങ്ങേറിയത്​. സമരം നടക്കുന്നതിനൊപ്പം നിവേദനങ്ങൾ അയക്കാൻ മരങ്ങളിലൊന്നിൽ തപാൽപെട്ടിയും സ്ഥാപിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ്​ നട്ട കൊന്നമരമാണിത്. മരം വ്യാപാര സ്ഥാപനങ്ങൾക്കു തടസ്സമായപ്പോൾ രാത്രിയുടെ മറവിൽ നശിപ്പിക്കാൻ ശ്രമിച്ചു. ദേശീയപാത വികസനത്തിനായി മുഴുവൻ മരങ്ങളും വെട്ടിമാറ്റുമ്പോൾ വിഷമം ഉള്ളിലൊതുങ്ങും. ജില്ലയോടുള്ള അവണനക്കെതിരെ ഒട്ടേറെ സമരങ്ങൾ ഇവിടെ നടന്നു. ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം 500 ദിവസമാണ്​ പിന്നിട്ടത്​. ഭെൽ-ഇ.എം.എൽ കമ്പനി അടച്ചുപൂട്ടി​യപ്പോൾ ജീവനക്കാരും മാസങ്ങൾ നീണ്ട സമരം നടത്തി. ഇങ്ങനെ ഒട്ടേറെ സമരങ്ങളുടെ വേദി ഇനി ഇല്ലാതാവുമ്പോൾ പുതിയ സമരത്തണൽ അന്വേഷിക്കുകയാണ്​ നഗരം. box ഒപ്പുമരച്ചുവട്... പേരുവന്ന വഴി എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കായി പോരാടിയിരുന്ന എൻവിസാജ് എന്ന സംഘടനയാണ് 'ഒപ്പുമരം' എന്ന പേരിനുപിന്നിൽ. 2011 ഏപ്രിലിൽ നടന്ന സ്​റ്റോക്ഹോം കൺവെൻഷനിലാണ്​ എൻഡോസൾഫാൻ രാജ്യാന്തരത്തിൽ നിരോധിച്ചത്​. ഇവിടെയും മാരക കീടനാശിനി​ നിരോധിക്കാൻ എന്തുചെയ്യണമെന്ന ചിന്തയിൽനിന്നാണ്​ ഒപ്പുമരത്തി‍ൻെറ പിറവിയിലെത്തിച്ചത്​. ദേശീയപാതയോരത്തെ കൊന്ന മരത്തിൽ വെളുത്ത തുണി ചുറ്റി അതിൽ നിറയെ പ്രതിഷേധത്തി‍ൻെറ ഒപ്പുചാർത്തുകയായിരുന്നു ആ സമരരീതി. 2011 ഏപ്രിൽ ആറിനാണ്​ ഒപ്പുചാർത്തൽ സമരം തുടങ്ങിയത്​. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, കുട്ടികളും വീട്ടമ്മമാരും തുടങ്ങി ഒട്ടേറെ പേർ ഒപ്പിടാൻ തുടങ്ങി. ആ സമരം ഫലം കണ്ടു. ഇവിടെയും എൻഡോസൾഫാൻ നിരോധിച്ചു. സമരം പിന്നെയും തുടർന്നു. പ്ലാന്‍റേഷൻ കോർപറേഷൻ നൽകേണ്ട നഷ്ടപരിഹാരം വാങ്ങിയെടുക്കാനും അഞ്ചുലക്ഷം നഷ്ടപരിഹാരമെന്ന സുപ്രീംകോടതി വിധി നേടിയെടുക്കുന്നതിലും ഒപ്പുമരച്ചുവട്ടിലെ സമരങ്ങൾക്ക്​ വലിയ സ്വാധീനമുണ്ട്​. sign tree കാസർകോട്ടെ ഒപ്പുമരച്ചുവട്ടിൽ സാമൂഹിക പ്രവർത്തകൻ ജി.ബി. വൽസൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story