Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനക്കേസ്​...

പീഡനക്കേസ്​ പ്രസിഡന്‍റ്​ ഒത്തുതീർപ്പാക്കിയെന്ന്​; മുളിയാർ പഞ്ചായത്തിലേക്ക്​ യൂത്ത്​ ലീഗ്​ മാർച്ച്​

text_fields
bookmark_border
ബോവിക്കാനം: സ്ത്രീപീഡന ആരോപണത്തിന്​ വിധേയനായ ഡി.വൈ.എഫ് ഐ പ്രവർത്തകനും വനിതാ സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവിനെ രക്ഷിക്കാൻ മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കേസ്​ ഒത്തുതീർപ്പാക്കിയെന്നാരോപിച്ച്​ മുസ്​ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്​ നടത്തി. മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ രാജിവെക്കണമെന്നും പ്രതിക്കെതിരെ പോസ്കോ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ്​കുഞ്ഞി ആവശ്യപ്പെട്ടു. പരാതിക്കാരനായ ജീവനക്കാരനെ സസ്പെൻഡ്​​ ചെയ്തിരിക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ്​ ചെയ്യാനുള്ള നീക്കത്തെ തടഞ്ഞതും പ്രസിഡന്‍റ്​ തന്നെയാണ്. കുട്ടിയുടേതടക്കം നിരവധി യുവതികളുടെ അശ്ലീല ഫോട്ടോയും വിഡിയോകളും യുവാവി‍‍ൻെറ ഫോണിലുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഷഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് പാർലമൻെററി പാർട്ടീ ലീഡർ എസ്.എം. മുഹമ്മദ് കുഞ്ഞി, ബി.എം. അഷ്റഫ്, ബാതിഷ പൊവ്വൽ, കാദർ ആലൂർ, ഷരീഫ് പന്നടുക്കം, ഉനൈസ് മദനി നഗർ, മുനീർ ബാലനടുക്കം, റംഷീദ് ബാലനടുക്കം, മൻസൂർ പൊവ്വൽ, നസീർ മൂലടുക്കം, സാദിഖ് ആലൂർ, റിഷാദ് കളരി, സമീർ ചാൽക്കര, കെ.ബി. ബാസിത്, അൽത്താഫ് പൊവ്വൽ, ഷരീഫ് ബെഞ്ച് കോർട്ട് എന്നിവർ നേതൃത്വം നൽകി. youthleague പീഡനക്കേസ്​ പ്രസിഡന്‍റ്​ ഒത്തുതീർപ്പാക്കിയെന്ന് ആരോപിച്ച്​ മുളിയാർ പഞ്ചായത്തിലേക്ക്​ യൂത്ത്​ ലീഗ്​ നടത്തിയ മാർച്ച്​​ ലീഗ്​ പഞ്ചായത്ത്​ കമ്മിറ്റി പ്രസിഡന്‍റ്​ കെ.ബി. മുഹമ്മദ്​ കുഞ്ഞി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story