Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 12:03 AM GMT Updated On
date_range 10 Jan 2022 12:03 AM GMT'കുടുംബിനികൾക്ക് വരുമാന പദ്ധതി നടപ്പാക്കണം'
text_fieldsbookmark_border
ബദിയടുക്ക: വീട്ടമ്മമാർക്ക് പ്രതിമാസ വരുമാനം ഉറപ്പുവരുത്തുന്ന ക്ഷേമ പദ്ധതികളാവിഷ്കരിക്കണമെന്ന് എസ്.ടി.യു. ദേശീയ പ്രസിഡൻറ് അഡ്വ. എം.റഹ്മത്തുള്ള ആവശ്യപ്പെട്ടു. ബദിയടുക്ക ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി നഗറിൽ എസ്.ടി.യു പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‍ലിംലീഗ് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. മജീദ് തളങ്കര, അബ്ദുറഹ്മാൻ മേസ്ത്രി, ബി.കെ. അബ്ദുസ്സമദ് അനുസ്മരണ പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബദ്റുദ്ദീൻ താസിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ് സംസാരിച്ചു. മുജീബ് തളങ്കര മുഖ്യാതിഥിയായി. കുടുംബസംഗമം എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. രാവിലെ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ സി.എ.അബൂബക്കർ പതാക ഉയർത്തി. stu ksd എസ്.ടി.യു ബദിയടുക്ക പഞ്ചായത്ത് സമ്മേളനം എസ്.ടി.യു ദേശീയ പ്രസിഡൻറ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
Next Story