Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTവീരമലക്കുന്ന് ടൂറിസം പദ്ധതി: ഉന്നതസംഘം സന്ദർശിച്ചു
text_fieldsbookmark_border
ചെറുവത്തൂർ: നിർദിഷ്ട വീരമലക്കുന്ന് ടൂറിസം പദ്ധതി പ്രദേശം എം. രാജഗോപാലൻ എം.എൽ.എ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജില്ലയുടെ ചരിത്രവും കലയും സംസ്കാരവും ഒരു കുടക്കീഴിൽ കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിയാണ് വീരമലയിൽ വിഭാവനം ചെയ്യുന്നത്. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സ്ഥലം നേരിൽ കണ്ട് വിലയിരുത്താനാണ് ഇവർ വന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള, വൈസ് പ്രസിഡൻറ് പി.വി. രാഘവൻ, ആർക്കിടെക്ട് മധുകുമാർ, ടൂറിസം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും കൈവശമാണ് നിർദിഷ്ട സ്ഥലം. വനം വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ഇക്കോ ടൂറിസം നടപ്പാക്കും. പടം :എം. രാജഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം വീരമലക്കുന്ന് സന്ദർശിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story