Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 11:58 PM GMT Updated On
date_range 9 Jan 2022 11:58 PM GMT'ഖാദർ കമീഷൻ റിപ്പോർട്ട്: തീരുമാനം പിൻവലിക്കണം'
text_fieldsbookmark_border
ചെറുവത്തൂർ: ഖാദർ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള കേരളസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ചെറുവത്തൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. പിലിക്കോട് ഫൈൻ ആർട്സ് ഓഡിറ്റോറിയത്തിൽ സമ്മേളനം ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ് എം.പി. ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് കെ. നവീൻ ബാബു, കെ.പി.എസ്ടി.എ ജില്ല പ്രസിഡന്‍റ് ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗം ജി.കെ. ഗിരിജ, സംസ്ഥാന സമിതി അംഗം കെ. ശ്രീനിവാസൻ, സംസ്ഥാന ഉപസമിതി കൺവീനർ പി. ഗോപാലകൃഷ്ണൻ, ജില്ല ജോ. സെക്രട്ടറി പി. ചന്ദ്രമതി, ഉപജില്ല സെക്രട്ടറി കെ. സുഗതൻ, ട്രഷറർ കെ.വി. വിനോദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കാസർകോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ ഉദ്ഘാടനം ചെയ്തു. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. മധുസൂദനൻ, കെ.കെ. സജിത്ത്, പി.കെ. ബിജു, ഇ.പി. വത്സരാജ്, വി. സജിത എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എ. ജെസി അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ പ്രശാന്ത് കാനത്തൂർ, വൈസ് പ്രസിഡൻറ് ടി. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. പടം :കെ.പി.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളനം ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Next Story