Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവെൽഫെയർ പാർട്ടി ജില്ല...

വെൽഫെയർ പാർട്ടി ജില്ല ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്: രാഷ്ട്രീയപ്രവർത്തനം സ്വാർഥ താൽപര്യങ്ങളിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന കാലത്ത് ജനപക്ഷരാഷ്ട്രീയത്തിന്‍റെ കാവലാളാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. എം.ജി റോഡ് അൽ ദാർ ബിൽഡിങ്ങിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ്, ജില്ല ട്രഷറർ അമ്പുഞ്ഞി തലക്കളായ്, വൈസ് പ്രസിഡന്‍റ്​ സി.എച്ച്. ബാലകൃഷ്ണൻ, വിമൻസ് ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ സാഹിദ ഇല്യാസ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി, അഫ്സൽ പടന്ന, പി.കെ. അബ്ദുല്ല, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അബ്ദുല്ലത്തീഫ് കുമ്പള, പ്രവാസി ഇന്ത്യ യു.എ.ഇ കാസർകോട്​ ജില്ല ട്രഷറർ അബ്ദുറഹ്മാൻ, രാമകൃഷ്​ണൻ, ഫൗസിയ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ജില്ല സെക്രട്ടറി ടി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story