Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:07 AM GMT Updated On
date_range 9 Jan 2022 12:07 AM GMTടി. അബൂബക്കര്‍ ഹാജിക്ക് പൗരാവലിയുടെ ആദരം
text_fieldsbookmark_border
കാഞ്ഞങ്ങാട്: നന്മകള്‍ ജ്വലിപ്പിക്കുന്ന മനുഷ്യര്‍ എല്ലാ മേഖലയിലും നന്മയുള്ളവരായിരിക്കുമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. മുസ്‍ലിം ലീഗ് നേതാവ് ടി. അബൂബക്കര്‍ ഹാജിക്ക് കാഞ്ഞങ്ങാട് പൗരാവലി നല്‍കുന്ന ആദരവ് പരിപാടി 'സമാദരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാള്‍ക്ക് നന്മയുണ്ടെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അയാളെക്കുറിച്ച് നന്മ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആതുരശ്രുശൂഷ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് ഡോ. കെ. കുഞ്ഞാമദ്, ഡോ. എ.സി. പത്മനാഭന്‍ എന്നിവരെയും മലബാര്‍ പുനരധിവാസകേന്ദ്രം ഡയറക്ടര്‍ ചാക്കോ മുല്ലക്കോടിയില്‍, ഫോട്ടോഗ്രാഫര്‍ സുകുമാരന്‍ ആശിര്‍വാദിനെയും ആദരിച്ചു. മുന്‍കാല നഗരസഭ ചെയര്‍മാന്‍മാരായ അഡ്വ. എന്‍.എ. ഖാലിദ്, വി. ഗോപി, വേണുഗോപാലന്‍ നമ്പ്യാര്‍, ഹസീന താജുദ്ധീന്‍, വി. ഗംഗാധരന്‍ എന്നിവരെയും ആദരിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അനുമോദന പ്രസംഗവും നടത്തി. കെ. മുഹമ്മദ് കുഞ്ഞി, എച്ച്. ഗോകുല്‍ദാസ് കമ്മത്ത്, വി. സുകുമാരന്‍, എം.എ. ലത്തീഫ്, സി.കെ.കെ. മാണിയൂര്‍, ബില്‍ ടെക് അബ്ദുല്ല, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, ടി. റംസാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം:::: മുസ്‍ലിം ലീഗ് നേതാവ് ടി. അബൂബക്കർ ഹാജിയെ കാഞ്ഞങ്ങാട് പൗരാവലിക്ക് വേണ്ടി എം.പി. അബ്ദുസ്സമദ് സമദാനി എം.പി ആദരിക്കുന്നു
Next Story