Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാടകങ്ങൾ...

നാടകങ്ങൾ തിരിച്ചുവരുന്നു

text_fields
bookmark_border
നാടകങ്ങൾ തിരിച്ചുവരുന്നു
cancel
ചെറുവത്തൂർ: കോവിഡ് മഹാമാരിക്കുശേഷം പ്രഫഷനൽ നാടകങ്ങൾ തിരിച്ചുവരുന്ന കാഴ്ചയാണ് നാടെങ്ങും. നല്ല നാടകങ്ങളെ പ്രേക്ഷകർ കൈയൊഴിയില്ലെന്നു തെളിയിക്കും വിധം ചെറുവത്തൂരിലെ നാടകോത്സവ നഗരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കണ്ണങ്കൈ നാടകവേദി സംഘടിപ്പിച്ച ആറാമത് സംസ്ഥാന നാടകോത്സവത്തിനാണ് കാണികൾ ഒഴുകിയെത്തിയത്. സന്ധ്യക്ക് വിരിയുന്ന പൂക്കൾ എന്ന പേരിൽ സംഘടിപ്പിച്ച നാടകോത്സവം ഞായറാഴ്ച സമാപിക്കും. വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായി, അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണമുഖി, തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്നീ നാടകങ്ങളാണ് അരങ്ങേറിയത്. ഞായറാഴ്ച തിരുവാതിര രാവ് എന്ന പേരിൽ വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. പടം:::::::::: പടം :കണ്ണങ്കൈ നാടകവേദി സംഘടിപ്പിച്ച നാടകോത്സവത്തിനെത്തിയ കാണികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story