Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനശ്രമം: റബർ...

പീഡനശ്രമം: റബർ ടാപ്പിങ്​​ തൊഴിലാളി അറസ്​റ്റിൽ

text_fields
bookmark_border
ബദിയടുക്ക: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റബര്‍ ടാപ്പിങ്​ തൊഴിലാളിയെ ബദിയടുക്ക പൊലീസ്​ അറസ്റ്റ്​ ചെയ്തു. കണ്ണൂര്‍ കോളയാട്ടെ എം.ബി. വിനോയിയെ (50) ആണ് അറസ്റ്റ്​ ചെയ്തത്​. വിനോയ് പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം വിദ്യാർഥി വീട്ടുകാരെയും ചൈല്‍ഡ്‌ലൈനിനെയും അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് എസ്.ഐ കെ.പി. വിനോദ്കുമാറി​ന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അടക്ക മോഷണം; യുവാവ്​ അറസ്റ്റിൽ ആദൂര്‍: പൊവ്വലിലെ ഡോ. മുസ്തഫയുടെ അടക്കകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അമ്മങ്കോട് ലക്ഷംവീട് കോളനിയിലെ അബൂബക്കര്‍ സിയാദിനെയാണ് (19) എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 31ന് രാവിലെ രണ്ട് ചാക്ക് അടക്ക ചെര്‍ക്കളയിലെ കടയില്‍ വില്‍പന നടത്തിയതായി കണ്ടെത്തിയിരുന്നു. സംശയംതോന്നി സിയാദിനെ ചോദ്യം ചെയ്തതോടെയാണ് മോഷണം തെളിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story