Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുരുമുളകിന്‍റെ...

കുരുമുളകിന്‍റെ പുറന്തോട്​ വേർതിരിച്ചെടുക്കാനുള്ള വിദ്യക്ക്​ വിദ്യാർഥിക്ക്​ ഇൻസ്​പെയര്‍ അവാര്‍ഡ്

text_fields
bookmark_border
അംഗഡിമുഗർ: കുരുമുളകിന്‍റെ പുറന്തോട്​ വേർതിരിച്ചെടുക്കുന്ന വിദ്യക്ക്​ ആശയം അവതരിപ്പിച്ച അംഗഡിമുഗർ വിദ്യാർഥിക്ക്​ ഇൻസ്​പെയർ അവാർഡ്​. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പവൻകുമാറിന്‍റെ ആശയമാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കുള്ള ഇൻസ്​പെയര്‍ അവാര്‍ഡിന്​ തിരഞ്ഞെടുക്കപ്പെട്ടത്​. കുരുമുളകിൽനിന്ന് എളുപ്പത്തിൽ പുറന്തോട്​ വേർതിരിച്ചെടുക്കാൻ പറ്റുന്ന വിദ്യയാണ്​ പവന്‍റെ ആശയം. ഈ ആശയപ്രകാരം ഒരു യന്ത്രം വികസിപ്പിച്ചാൽ ആരോഗ്യത്തിന്​ ദോഷകരമാവാത്തവിധം പൊടിപടലങ്ങൾ പ്രത്യേക കുഴലിലൂടെ പുറത്തുകടത്താം. വൈദ്യുതി, പെട്രോൾ, ഡീസൽ പോലുള്ള പാരമ്പര്യ-പാരമ്പര്യേതര ഊർജസ്രോതസ്സുകൾ കൂടാതെ ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് പ്രോജക്ട് സംവിധാനിച്ചിട്ടുള്ളത്. 10,000 രൂപയാണ് അവാർഡ് തുക. അംഗഡിമുഗർ ബാഡൂർ സ്വദേശികളായ ഭാരത്-അച്യുത ദമ്പതികളുടെ മകനാണ് പവൻകുമാർ. വിദ്യാർഥിയെ പി.​ടി.​എ​യും സ്റ്റാ​ഫ് കൗ​ൺ​സി​ലും അ​നു​മോ​ദി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാഹുൽ ഹമീദ്, സുബ്രഹ്​മണ്യൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് സരോജിനി എന്നിവർ സംസാരിച്ചു. pavan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story