Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:30 AM IST Updated On
date_range 22 Dec 2021 5:30 AM ISTകാഞ്ഞങ്ങാടിനെ മോഡല്‍ റെയില്‍വേ സ്‌റ്റേഷനായി ഉയര്‍ത്തണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ദിനംപ്രതി പതിനായിരത്തിലേറെ യാത്രക്കാര്‍ സഞ്ചരിക്കുന്നതും ഉയര്‍ന്ന വരുമാനമുള്ളതും എ ക്ലാസ് റെയില്‍വേ സ്റ്റേഷനുമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി മോഡല്‍ റെയില്‍വേ സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് എമിനിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനത്തിൻെറ പകര്‍പ്പുകള്‍ നല്‍കി. പടം: കാഞ്ഞങ്ങാട്ട് എത്തിയ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ടി. മുഹമ്മദ് അസ്ലം നല്‍കിയ നിവേദനം പി.ആര്‍.ഒ ഗോപിനാഥും ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ ജിതിന്‍ ബി. രാജും ചേര്‍ന്ന് സ്വീകരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story