Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവാസി വായ്പ വിതരണം

പ്രവാസി വായ്പ വിതരണം

text_fields
bookmark_border
നീലേശ്വരം: നഗരസഭ കുടുംബശ്രീ നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പ ആദ്യഗഡു വിതരണം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽരഹിതരായി നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിന്​ സഹായകമായുള്ള വായ്പാപദ്ധതിയിൽ ആദ്യ ഘട്ടമായി 19 പേർക്കാണ് വായ്പ അനുവദിച്ചത്. നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിപ്രകാരം കുടുംബശ്രീ മുഖേന നടത്തിയ സർവേയുടെ റിപ്പോർട്ട് സി.ഡി.എസ് ചെയർപേഴ്സൻ കെ. ഗീത നഗരസഭ ചെയർപേഴ്സന്​ കൈമാറി. ക്ഷേമകാര്യ സ്​ഥിരംസമിതി അധ്യക്ഷൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, സ്​ഥിരംസമിതി അധ്യക്ഷരായ വി. ഗൗരി, കെ.പി. രവീന്ദ്രൻ, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദ്ദീൻ അറിഞ്ചിറ, റഫീക്ക് കോട്ടപ്പുറം, പി. ബിന്ദു എന്നിവർ സംസാരിച്ചു. nlr pravasi നഗരസഭ കുടുംബശ്രീ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story