Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
കാസർകോട്​: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ് വി.എച്ച്. എസ്.ഇ വിഭാഗം നാഷനല്‍ സര്‍വിസ് സ്‌കീം കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. മിനി, പി.ടി.എ പ്രസിഡൻറ്​​ വിനയന്‍ കുമാര്‍, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പൽ പി. സുചീന്ദ്രനാഥ്, പ്രഥമാധ്യാപകന്‍ പി. ബാബു, പ്രോഗ്രാം ഓഫിസര്‍ സി. സുജിത എന്നിവര്‍ സംബന്ധിച്ചു. ഒറ്റത്തവണ കാഷ് അവാർഡ്​ കാസർകോട്​: ജില്ലയിലെ വിമുക്തഭടന്മാരുടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ഒറ്റത്തവണ കാഷ് അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ വണ്‍ ലഭിച്ചവരായിരിക്കണം. വരുമാന പരിധി ബാധകമല്ല. അപേക്ഷഫോറവും വിശദവിവരങ്ങളും ജില്ല സൈനിക ക്ഷേമ ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04994 256860 ഗെസ്​റ്റ്​ ഇന്‍സ്ട്രക്ടര്‍ ഒഴിവ് കയ്യൂര്‍: ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാർഡ്​വെയര്‍ ആൻഡ്​ നെറ്റ്​വര്‍ക്ക് മെയിൻറനന്‍സ് ട്രേഡില്‍ ഗെസ്​റ്റ്​ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 10ന് ഐ.ടി.ഐയില്‍. ഫോണ്‍: 04672 230980.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story