Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:30 AM IST Updated On
date_range 6 Dec 2021 5:30 AM ISTകാർഷിക മേഖലയിൽ ലക്ഷം തൊഴിലവസരം; അംഗത്വമെടുത്ത കർഷകർ പെരുവഴിയിൽ
text_fieldsbookmark_border
കണ്ണൂർ: 1991-1995 കാലയളവിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്ന പി.പി. ജോർജ് കൊണ്ടുവന്ന 'ഒരു ലക്ഷം യുവാക്കൾക്ക് കാർഷിക മേഖലയിൽ തൊഴിലവസരം' എന്ന പദ്ധതിയിൽ ആയിരം രൂപ അടച്ച് അംഗത്വമെടുത്ത കർഷകർ ആനുകൂല്യങ്ങളൊന്നുമില്ലാതെ പെരുവഴിയിൽ അകപ്പെട്ട അവസ്ഥയിൽ. പുതുതായി രൂപവത്കരിക്കപ്പെട്ട കർഷക ക്ഷേമനിധി ബോർഡും ഈ കർഷകരെ അവഗണിക്കുകയാണ്. കർഷക ക്ഷേമനിധി ബോർഡ് പുറത്തിറക്കിയ ലഘുപത്രികയിലും ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ഇത്തരത്തിൽ അംഗത്വമെടുക്കുന്ന കർഷകന് 60 വയസ്സ് പൂർത്തിയാകുമ്പോൾ 30,000 രൂപ മുതൽ 60,000 രൂപ വരെ ഗ്രാറ്റ്വിറ്റിയും, 60 വയസ്സ് കഴിഞ്ഞാൽ പ്രതിമാസം 1000 രൂപ പെൻഷനും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 60 വയസ്സ് പൂർത്തിയായി അപേക്ഷ സമർപ്പിച്ചിട്ട് ആറു മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിക്കാത്ത കർഷകർ ആശങ്കയിലാണ്. അതേസമയം നിലവിൽ കിസാൻ അഭിയാൻ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്ന കർഷകരുടെ ആനുകൂല്യം കർഷക ക്ഷേമനിധി ബോർഡ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story