Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:40 AM IST Updated On
date_range 23 Nov 2021 5:40 AM ISTഅരങ്ങൊഴിഞ്ഞത് തുള്ളലിനായി ജീവിതം സമർപ്പിച്ച കലാകാരൻ
text_fieldsbookmark_border
ചെറുവത്തൂർ: കന്യാടിൽ കുഞ്ഞിരാമൻ നായരുടെ മരണത്തോടെ അരങ്ങൊഴിഞ്ഞത് തുള്ളലിനായി ജീവിതം സമർപ്പിച്ച കലാകാരനെയാണ്. കാസർകോട് ചെറുവത്തൂരിൽ വലിയ കന്യാടിൽ വീട്ടിൽ ചിരുതയുടെയും ചിണ്ട പൊതുവാളിൻെറയും മകനായി 1934ൽ ജനിച്ച കുഞ്ഞിരാമൻ മലബാർ രാമൻ നായരുടെയും കന്യാടി കൃഷ്ണൻ നായരുടെയും കരിവെള്ളൂർ കുമാരനാശാൻെറയും ശിക്ഷണത്തിൽ ഒരു പതിറ്റാണ്ടുകാലം തുള്ളലഭ്യസിച്ചു. ഇരുപതോളം തുള്ളൽ കഥകൾ സ്വായത്തമാക്കിയിട്ടുണ്ട്. തുള്ളൽ കലക്കുവേണ്ടി സ്വന്തം ജോലി വരെ നഷ്ടപ്പെട്ട കലാകാരനാണ് ഇദ്ദേഹം. മംഗലാപുരം റെയിൽവേയിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചകാലത്താണത്. കരിവെള്ളൂർ കുമാരനാശാൻെറ കൂടെ ലക്ഷദ്വീപിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചപ്പോൾ റെയിൽവേ ജോലിയിൽനിന്ന് അവധിയെടുത്ത് പരിപാടിയിൽ പങ്കെടുത്തു. ഇന്ദിര ഗാന്ധിയുടെ സ്പെഷൽ കപ്പലിൽ താമസിച്ചായിരുന്നു പരിപാടികൾ അവതരിപ്പിച്ചതും യാത്രയും. പുരാണ കഥകളും ജനകീയാസൂത്രണ കഥകളുമാണ് അവതരിപ്പിച്ചത്. അതുകഴിഞ്ഞ് എറണാകുളത്തെത്തി നിരവധി സർക്കാർ പരിപാടികളും അവതരിപ്പിച്ചു. തിരികെ എത്തിയപ്പേഴേക്കും റെയിൽവേയിൽനിന്ന് പിരിച്ചുവിട്ടു. രാമൻ നായരോടൊപ്പം അന്ന് ജോലിയിൽ പ്രവേശിച്ചവർ പിന്നീട് സ്ഥിരമാവുകയും പെൻഷൻ പറ്റുകയും ചെയ്തും. തുള്ളൽ പരിപാടികൾക്ക് പോയിക്കിട്ടുന്ന തുച്ഛമായ പൈസകൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആയിരക്കണക്കിന് വേദികളിൽ തുള്ളൽ അവതരിപ്പിക്കുകയും തുള്ളലിന് പിൻപാട്ട് പാടുകയും ചെയ്തിട്ടുണ്ട്. ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്നുവിധം തുള്ളലുകളെയും ഒരുപോലെ കൈകാര്യം ചെയ്യാൻ നിപുണനാണ് കന്യാടിൽ രാമൻ നായർ. തുള്ളലിൻെറ പഴയ കുട്ടമത്ത് കളരി സമ്പ്രദായം ഒട്ടും മാറ്റംവരുത്താതെ കൊണ്ടുനടന്ന വ്യക്തിത്വമാണ് ഇദ്ദേഹത്തിേൻറത്. തുള്ളൽ കലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2018ൽ കേരള കലാമണ്ഡലം അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story