Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:39 AM IST Updated On
date_range 23 Nov 2021 5:39 AM ISTസ്വർണാഭരണങ്ങളുമായി നാടുവിട്ട നവവധു കാമുകനൊപ്പം തിരിച്ചെത്തി
text_fieldsbookmark_border
ഉദുമ: . കോടതിയിൽ ഹാജരാക്കിയ യുവതിയെ പിതാവിനൊപ്പം വിട്ടയച്ചു. നവംബർ 19നാണ് കളനാട് സ്വദേശിനിയായ നവവധുവിനെ ഭർത്താവിൻെറ വീട്ടിൽനിന്ന് കാണാതായത്. യുവതി തൻെറ നൂറു പവനിലധികം വരുന്ന സ്വർണാഭരണങ്ങളുമായി വിദ്യാനഗർ സ്വദേശിയായ യുവാവിനോടൊപ്പമാണ് വീടുവിട്ടത്. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി കാമുകനൊപ്പം തിരിച്ചെത്തിയത്. യുവതിയെ കഴിഞ്ഞദിവസം ബേക്കൽ പൊലീസ്, കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടപ്രകാരം ഇവരെ പിതാവിനൊപ്പം വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story