Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫുട്​ബാൾ: അധ്യാപകരും...

ഫുട്​ബാൾ: അധ്യാപകരും ജീവനക്കാരും കളത്തിൽ

text_fields
bookmark_border
ഫുട്​ബാൾ: അധ്യാപകരും ജീവനക്കാരും കളത്തിൽ
cancel
ചെറുവത്തൂർ: അധ്യാപകരും സർവിസ് ജീവനക്കാരും നേർക്കുനേർ അണിനിരന്ന ഫുട്​ബാൾ മത്സരം ആവേശമായി. കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളനത്തി​െന്‍റ ഭാഗമായി ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്​കൂൾ മൈതാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കെ.എസ്.ടി.എയും എൻ.ജി.ഒ യൂനിയനും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ജീവനക്കാർ വിജയിച്ചു. മത്സരം ചന്തേര സി.ഐ പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ദാമു കാര്യത്ത് അധ്യക്ഷത വഹിച്ചു. വി.ശിവദാസ്, കെ.എം. ഈശ്വരൻ, പി.മാധവൻ എന്നിവർ സംസാരിച്ചു. പടം: കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളന ഭാഗമായി ഉദിനൂർ ഗവ. ഹയർ സെക്കൻഡറി മൈതാനിയിൽ നടന്ന മത്സരം ചന്തേര സി.ഐ പി.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story