Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightട്രെയിനുകളിലെ ജനറല്‍...

ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: സൂപ്പര്‍ഫാസ്​റ്റ്​ ഉള്‍പ്പെടെ മുഴുവന്‍ ട്രെയിനുകളിലെയും ജനറല്‍ കോച്ചുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. ടിക്കറ്റ് കൗണ്ടറില്‍ ഓര്‍ഡിനറി ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്നും അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാറില്‍നിന്ന്​ നേടിയെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണന്‍, ബി. മുകുന്ദ് പ്രഭു, ഫസല്‍ റഹ്‌മാന്‍, കെ.എസ്. ഹരി, ബാബു കോട്ടപ്പാറ, സുരേഷ് മടിക്കൈ, ഷക്കീബ് മുഹമ്മദ്, ആര്‍. സുകുമാരന്‍, എം.കെ. റഷീദ്, എം. സുദില്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരികള്‍: ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത, അഡ്വ. എം.സി. ജോസ്, സി. യൂസഫ്ഹാജി. ഭാരവാഹികള്‍: ടി. മുഹമ്മദ് അസ്​ലം (പ്രസി.), ടി.കെ. നാരായണന്‍, കെ.എസ്. ഹരി (വൈസ് പ്രസി), ബി. മുകുന്ദ് പ്രഭു (ജന. സെക്ര.), ഫസല്‍ റഹ്‌മാന്‍, ബാബു കോട്ടപ്പാറ (സെക്ര.), എം. സുദില്‍ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story