Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:28 AM IST Updated On
date_range 23 Nov 2021 5:28 AM ISTകെ-റെയിൽ: കുടുംബങ്ങളെ കുടിയിറക്കുന്നത് ഒഴിവാക്കണം -പത്മശാലിയ സംഘം
text_fieldsbookmark_border
കാസർകോട്: കെ- റെയിൽ പദ്ധതിക്കായി നിർദിഷ്ട അലൈൻമൻെറിൽ കളനാട് വില്ലേജിൽനിന്ന് കുടുംബങ്ങളെ കുടിയിറക്കുന്നത് ഒഴിവാക്കണമെന്ന് കേരള പത്മശാലിയ സംഘം സംയുക്ത താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പത്മശാലിയ സംഘം ജില്ല സമ്മേളനം കുറ്റിക്കോൽ വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ ശാഖാ പരിധിയിലെ സമുദായ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും സംസ്ഥാന സർക്കാറിൻെറ ജയിൽ പുരസ്കാരം നേടിയ ഹോസ്ദുർഗ് ജയിൽ സൂപ്രണ്ട് കെ. വേണു, സംസ്ഥാന സർക്കാറിൻെറ സേവനപുരസ്കാരം നേടിയ അജിത്ത് കളനാട് എന്നിവരെ ആദരിച്ചു. ജില്ല പ്രസിഡൻറായി കെ. വേണുഗോപാലൻ, സെക്രട്ടറിയായി എം. പുരുഷോത്തമൻ ചെമ്പിരിക്ക, ട്രഷററായി മാധവൻ കുറ്റിക്കോൽ എന്നിവരെ തിരഞ്ഞെടുത്തു. കെ. മധു സ്വാഗതവും സുകുമാരൻ നന്ദിയും പറഞ്ഞു. padmasaliya പത്മശാലിയ സംഘം ജില്ല സമ്മേളനം കുറ്റിക്കോലിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു venugopalan പത്മശാലിയ സംഘം ജില്ല പ്രസിഡൻറ് വേണുഗോപാലൻ purushothaman പത്മശാലിയ സംഘം ജില്ല സെക്രട്ടറി പുരുഷോത്തമൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story