Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിവാഹ വാഗ്​ദാനം...

വിവാഹ വാഗ്​ദാനം ചെയ്​ത്​ പീഡിപ്പിച്ച കേസിൽ അറസ്​റ്റ്​

text_fields
bookmark_border
കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്​റ്റ്​ ചെയ്തു. വെള്ളിക്കോത്ത് സ്വദേശി സന്ദീപ് (28) ആണ് അറസ്​റ്റിലായത്. നീലേശ്വരത്തിനടുത്ത രണ്ടു മക്കളുടെ മാതാവായ 30 കാരിയെ റാണിപുരം ടൂറിസ്​റ്റ്​ കേന്ദ്രത്തിലുള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്​ കേസ്​. യുവാവ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറായിരുന്നു. യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭര്‍തൃവീട്ടില്‍നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. യുവാവി​െന്‍റ വെള്ളിക്കോത്തെ വീട്ടിലെത്തിയ ഭര്‍തൃമതിയെ യുവാവി​െന്‍റ വീട്ടുകാരും സ്വീകരിക്കാന്‍ തയാറായില്ല. അതിനിടയില്‍, കുഴഞ്ഞുവീണ് യുവതിയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവാവിന് ഭര്‍തൃമതിയെ വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ രണ്ടു വര്‍ഷം കഴിയാമെന്നാണ്​ ധാരണയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാല്‍, വിവാഹം കഴിക്കാമെന്നു പറഞ്ഞ്​ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ്​ അറസ്​റ്റ്​. സി.ഐ. കെ.പി. ഷൈനി​െന്‍റ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story