Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.യു.സി രൂപവത്​കരണ...

സി.യു.സി രൂപവത്​കരണ യോഗം

text_fields
bookmark_border
നീലേശ്വരം: കോൺഗ്രസ് മണ്ഡലം തലത്തിലെ ബൂത്തുതല സി.യു.സി രൂപവത്​കരണത്തിന് തുടക്കം കുറിച്ചു. മന്ദംപുറം ബൂത്തിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ്​ കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രമേശൻ കരുവാച്ചേരി, സി.യു.സി കൺവീനർ എം.വി. ഭരതൻ, നഗരസഭ പാർലമൻെററി പാർട്ടി ലീഡർ ഇ. ഷജീർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.വി. പ്രസാദ്, സി.വി. രമേഷ്, വാട്ടർ അതോറിറ്റി തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ്​ വിനോദ് അരമന, അഡ്വ. കെ.കെ. പ്രസാദ് ബാബു, എം. ഗീത എന്നിവർ സംസാരിച്ചു. കിഴക്കൻ കൊഴുവലിൽ മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ്​ പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡൻറ്​ എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. പുറത്തെകൈയിൽ ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. വി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭരതൻ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story