Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:29 AM IST Updated On
date_range 12 Nov 2021 5:29 AM ISTസി.പി.എം ലോക്കൽ സമ്മേളനം
text_fieldsbookmark_border
ബദിയടുക്ക: പെരഡാല ഗവ. ഹൈസ്കൂളിനെ ഹയർ സെക്കൻഡറിയാക്കി ഉയർത്തണമെന്ന് സി.പി.എം ബദിയടുക്ക ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 1300ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. തൊട്ടടുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇല്ലാത്തത് പ്രയാസം സൃഷ്ടക്കുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഉക്കിനടുക്ക ഇ.എം.എസ് നഗറിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി. രഞ്ജിത്ത്, പി. നാരായണൻ, ജ്യോതി കാര്യാട് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയടുക്ക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ജ്യോതി കാര്യാട് സ്വാഗതം പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ പി. രഘുദേവൻ, സി. ബാലൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ജഗന്നാഥ ഷെട്ടി, കെ.ബി. യൂസുഫ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ പൊയ്യക്കണ്ടം സെക്രട്ടറിയായി 13 അംഗം ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഉക്കിനടുക്കയിൽ നടന്ന പൊതുസമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി സി.എ. സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയേറ്റ് അംഗം കെ.ആർ. ജയാനന്ദ മുഖ്യ പ്രഭാഷണം നടത്തി. bdk cpm1, 2ബദിയടുക്ക കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story