Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുഡ്​ലു വില്ലേജ്...

കുഡ്​ലു വില്ലേജ് വിഭജിക്കണം -സി.പി.എം

text_fields
bookmark_border
കല്ലങ്കൈ: മൊഗ്രാൽപുത്തൂർ, മധൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്നതും ഇരുപതിനായിരത്തിലേറെ ജനസംഖ്യയുള്ളതുമായ കുഡ്​ലു വില്ലേജ് ഓഫിസ് വിഭജിക്കണമെന്ന് സി.പി.എം മൊഗ്രാൽപുത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കല്ലങ്കൈ പി.അബ്​ദുൽ ഖാദർ നഗറിൽ ജില്ല സെക്ര​േട്ടറിയറ്റ് അംഗം എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ, ബി. നിഷ്മിത, സിറാജുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. ബാലൻ, എം.സുമതി, ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ, പി.വി. കുഞ്ഞമ്പു, എം.രാമൻ, എം.കെ. രവീന്ദ്രൻ, എ. രവീന്ദ്രൻ, കെ.രവീന്ദ്രൻ, പൈക്കം ഭാസ്കരൻ, എന്നിവർ സംസാരിച്ചു. റഫീഖ് കുന്നിൽ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ചൗക്കി സുകുമാരൻ എടച്ചേരി നഗറിൽ നടന്ന പൊതുസമ്മേളനം ജില്ല കമ്മിറ്റി അംഗം കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story