Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:32 AM IST Updated On
date_range 7 Nov 2021 5:32 AM ISTജില്ലയിൽ എയിംസ് സ്ഥാപിക്കണം
text_fieldsbookmark_border
'' തൃക്കരിപ്പൂർ: ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. സി. ദാമോദരൻ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കുന്ന ചടങ്ങ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.വി. ദാമോദരൻ, ജില്ല വൈസ് പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ, പി. രാഘവൻ നായർ, ടി. ധനഞ്ജയൻ, പി.കെ. രഘുനാഥ്, പി.വി. കണ്ണൻ, ചന്ദ്രൻ നാലപ്പാടം, രവീന്ദ്രൻ പിള്ള, വി. മനോഹരൻ, എം. ഗോപിനാഥ്, കെ.വി. രാജീവൻ, എൻ. സുകുമാരൻ, ഒ.ടി. ലത്തീഫ് എന്നിവർ സംസാരിച്ചു. പടം tkp mandalam sammelanam.jpg കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story