Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:30 AM IST Updated On
date_range 7 Nov 2021 5:30 AM ISTറോളർ സ്കേറ്റിങ് അസോ. സെലക്ഷൻ ട്രയൽസ്
text_fieldsbookmark_border
ചെറുവത്തൂർ: ജില്ല റോളർ സ്കേറ്റിങ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കാലിക്കടവിൽ സെലക്ഷൻ ട്രയൽസ് നടത്തി. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള മത്സരാർഥികളെ ഇതിൽ തിരഞ്ഞെടുത്തു. കോറസ് മാണിയാട്ടാണ് ട്രയൽസ് ക്യാമ്പിന് ആതിഥ്യമരുളിയത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ ടി.വി. ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഷിജോയ് മാണിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ മെംബർ ഫറൂഖ് കാസ്മി, അസോസിയേഷൻ ജില്ല പ്രസിഡൻറ് പി. നവാസ്, ഷെറീഫ് കാപ്പിൽ, ടി.വി. നന്ദകുമാർ എന്നിവർ സംസാരിച്ചു. പടം..ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കാലിക്കടവിൽ നടന്ന സെലക്ഷൻ ട്രയൽസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story