Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:31 AM IST Updated On
date_range 6 Nov 2021 5:31 AM ISTആംബുലന്‍സ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
കാസര്‍കോട്: ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച . രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്ലാഗ് ഓഫ് നടത്തി. 14,88,000 രൂപയാണ് ആംബുലൻസിനായി അനുവദിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസർകോട് ആർ.ഡി.ഒ അതുൽ എസ്. നാഥ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, ശ്രീലത, മുഹമ്മദ് സാലി, കരുണ്‍ താപ്പ, ഖലീല്‍ എരിയാല്‍, സണ്ണി അരമന തുടങ്ങിയവർ സംസാരിച്ചു. കാസര്‍കോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീര്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. രാജാറാം നന്ദിയും പറഞ്ഞു. ചടങ്ങിൽ കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു. കെ.എം. ജുവനേഷ്, കെ.അബ്ദുൽ റഹിമാൻ, വേണുഗോപാലൻ, വിജേഷ്, അഹമ്മദ് സാബിർ, പി.യു. ഡേവിസ്, മണികണ്ഠൻ, രവിചന്ദ്ര, കൃഷ്ണൻ, രഘു എന്നിവർക്ക് എം.പി ഉപഹാരം വിതരണം ചെയ്തു. തുടർന്ന് ജില്ലയിലെ ചാർജ്മാനുള്ള ഉപഹാരം എ.കെ. അഖിലിന് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story