Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടിതെറ്റിയാൽ ഓടയിലാകും

അടിതെറ്റിയാൽ ഓടയിലാകും

text_fields
bookmark_border
അടിതെറ്റിയാൽ ഓടയിലാകും പടം: nlr slab നീലേശ്വരം രാജാ റോഡിലെ അപകടാവസ്ഥയിലായ സ്ലാബ്നീലേശ്വരം: നഗരസഭയിൽ രാജാ റോഡിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിട്ടും നന്നാക്കുന്നില്ല. ബസ്​സ്​റ്റാൻഡ് മുതൽ മെയിൽ ബസാർവരെ റോഡി​ൻെറ ഇരുഭാഗത്തുമുള്ള ഓവുചാലി​ൻെറ സ്ലാബുകളാണ് തകർന്നുകിടക്കുന്നത്. ഇതിൽ ബസ്​സ്​റ്റാൻഡിനു മുൻവശം റോഡി​ൻെറ പടിഞ്ഞാറുഭാഗത്താണ് ഏറ്റവും കൂടുതൽ അപകടാവസ്ഥയുള്ളത്. പലയിടത്തും വിള്ളലുകളും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്നു. മറ്റു ചിലയിടത്ത് ഉയർന്നും തള്ളിയും ക്രമം തെറ്റിയും കിടക്കുകയാണ്. ഇതിൽ കാൽ കുടുങ്ങിയും തട്ടിയും നിരവധി പേർക്കാണ് അപകടം സംഭവിച്ച് പരിക്കേറ്റിട്ടുള്ളത്.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഓവുചാൽ വൃത്തിയാക്കുമ്പോൾ സ്ലാബുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിയതാണ് ഇത്രയും അപകടാവസ്ഥക്ക് കാരണമായതെന്ന് വ്യാപാരികളും ജനങ്ങളും പറയുന്നു. അന്ന് മണ്ണുമാന്തിയന്ത്രംകൊണ്ട് ഡ്രെയിനേജ് വൃത്തിയാക്കിയ ശേഷം സ്ലാബുകൾ എടുത്തുവെക്കുമ്പോൾ പലതും പൊട്ടുകയും ക്രമം തെറ്റുകയുമാണ് ചെയ്തത്. ഇതേക്കുറിച്ച് അന്നുതന്നെ പരാതി ഉയർന്നതാണെങ്കിലും ശരിയാക്കാൻ തയാറായില്ല. ഇപ്പോൾ കൂടുതൽ പൊട്ടിത്തുടങ്ങിയതോടെ അപകടം വർധിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story