Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:38 AM IST Updated On
date_range 22 Oct 2021 5:38 AM ISTബളാൽ വടക്കാകുന്ന് ഖനന വിരുദ്ധ സമിതി രാപ്പകൽ സമരത്തിന്
text_fieldsbookmark_border
ബളാൽ വടക്കാകുന്ന് ഖനന വിരുദ്ധ സമിതി രാപ്പകൽ സമരത്തിന്പടം: nlr sathygrah samaram ബളാൽ വടക്കാകുന്ന് സംരക്ഷണ സമിതി നടത്തുന്ന ഖനന വിരുദ്ധ സത്യഗ്രഹ സമരംനീലേശ്വരം: ബളാൽ പഞ്ചായത്തിലെ വടക്കാകുന്ന് സംരക്ഷണ സമിതി ഖനനവിരുദ്ധ രാപ്പകൽ സമരത്തിന്. വടക്കാകുന്നിൻെറ അടിവാരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ് കഴിയുന്നത്. വടക്കാകുന്നിൻെറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വൻകിട ഖനന നീക്കങ്ങൾ തങ്ങളുടെ ജീവനും ആരോഗ്യപരമായ സ്വസ്ഥജീവിതത്തിനും കുടിവെള്ളത്തിനും കൃഷികൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിജീവിതത്തിനും ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സംരക്ഷണ സമിതി സമരം നടത്തുന്നത്.വെള്ളിയാഴ്ച സത്യഗ്രഹ സമരം 46ാം ദിവസത്തിലേക്ക് കടന്നു. വടക്കാകുന്നിന് അടിവാരങ്ങളിലുള്ള കാരാട്ട്, പന്നിത്തടം, മരുതുകുന്ന്, തോടൻചാൽ, കൂളിപ്പാറ, നെല്ലിയര തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി പിഞ്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നൂറുകണക്കിനാളുകൾ ദുരന്താവസ്ഥ തിരിച്ചറിഞ്ഞ് സമരത്തിൻെറ ഭാഗമായിക്കൊണ്ടിരിക്കുന്നു. സമരസമിതിയും ജനങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ തയാറാകാത്ത ഭരണ-ഉദ്യോഗസ്ഥ- രാഷ്ട്രീയ നിലപാടുകൾക്കെതിരെ സമരം ശക്തമാക്കും. ഇതിൻെറ ഭാഗമായി സത്യഗ്രഹ സമരത്തിൻെറ 50ാം ദിവസം ഒക്ടോബർ 26ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story