Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ്:...

കോവിഡ്: സമ്പര്‍ക്കപ്പട്ടിക വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ തയാറാക്കും

text_fields
bookmark_border
കോവിഡ്: സമ്പര്‍ക്കപ്പട്ടിക വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ തയാറാക്കും കാസർകോട്​: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കും. ബ്ലോക്ക് ഡെവലപ്മൻെറ്​ ഓഫിസര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും കോണ്ടാക്ട് ട്രേസിങ് ഉള്‍പ്പെടെ നടക്കുക. എല്ലാ ദിവസവും ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസര്‍ക്ക് കൈമാറും. പ്രതിദിന റിപ്പോര്‍ട്ട് ബി.ഡി.ഒ ജില്ല കലക്ടര്‍ക്ക് നല്‍കും. നിലവിലെ കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയുടെ അനുപാതം 1:3.2 എന്ന നിലയിലാണ്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായ പരമാവധി ആളുകളെ കണ്ടെത്തണം. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ഇല്ലാത്തവരെയും പരിശോധനക്ക് വിധേയരാക്കുമെന്നും ആദിവാസി മേഖലകള്‍, 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പുരോഗികള്‍, ഗുരുതര രോഗം ബാധിച്ചവര്‍ തുടങ്ങിവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.മദ്റസ അധ്യാപക ക്ഷേമനിധികാസർ​കോട്​: കേരള മദ്റസ അധ്യാപക ക്ഷേമനിധിയിലെ അംഗങ്ങള്‍ അംശാദായം സബ് പോസ്​റ്റ്​ ഓഫിസുകള്‍ വഴി ഓണ്‍ലൈനായി മാത്രമേ അടക്കാവൂവെന്ന് ചെയര്‍മാന്‍ എം.പി. അബ്​ദുൽ ഗഫൂര്‍ അറിയിച്ചു. പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ അടക്കാം. ക്ഷേമനിധി ഓഫിസ് നേരിട്ട് അംശാദായം സ്വീകരിക്കില്ല. അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് വ്യക്തികളെയോ യൂനിയനുകളെയോ ചുമതലപ്പെടുത്തിയിട്ടില്ല. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫിസ് ആണ് ബോര്‍ഡി​ൻെറ ആസ്ഥാനം. ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ അംശാദായം അടക്കുന്നതിനും യൂനിയനില്‍ ചേര്‍ക്കുന്നതിനുമായി അംഗങ്ങളില്‍നിന്ന് ചിലര്‍ വന്‍തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ക്ഷേമനിധി അംഗങ്ങള്‍ക്കായി പ്രത്യേക ഏജന്‍സിയോ യൂനിയനോ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ നൽകികാസർകോട്​: ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്ത് അജാനൂര്‍ പഞ്ചായത്ത്. 10 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നൽകി. കാഞ്ഞങ്ങാട് റോട്ടറി ക്ലബാണ്​ സംഭാവന ചെയ്തത്​. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ അധ്യക്ഷത വഹിച്ചു. ഫോണുകള്‍ ഡോ. രാഘവേന്ദ്ര പ്രസാദ് വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. സബീഷ്, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ. കൃഷ്ണന്‍, ഷീബ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. റോട്ടറി ക്ലബ് ഭാരവാഹികളായ എം.കെ. വിനോദ്, സി. ഗിരീഷ് നായര്‍, എന്‍. സുരേഷ്, എം. വിനോദ്, സജീവ് ജോസ് എന്നിവര്‍ സംബന്ധിച്ചു. എം. വിനോദ് സ്വാഗതവും പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് വി. കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ... (അജാനൂര്‍)അജാനൂര്‍ പഞ്ചായത്തിലെ ഡിജിറ്റല്‍ ചലഞ്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story