Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവായ്പ പദ്ധതി

വായ്പ പദ്ധതി

text_fields
bookmark_border
വായ്പ പദ്ധതി കാസർകോട്​: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ കളിമണ്‍ ഉൽപന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനീകരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നു. പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.keralapottery.org ല്‍ ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചുകാസര്‍കോട്: ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികവര്‍ഗ യുവതി, യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച ലിസ്​റ്റില്‍പ്പെട്ടവരായിരിക്കണം. പാസ്‌പോര്‍ട്ട്, തൊഴില്‍, വിസ, വിമാന ടിക്കറ്റ്, ആധാര്‍, ബാങ്ക് അക്കൗണ്ട് പകര്‍പ്പുകള്‍, ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ഇതേ ആവശ്യത്തിന് തുക ലഭ്യമായിട്ടില്ലെന്ന ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷകള്‍ ആഗസ്​റ്റ്​ 31ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് ട്രൈബല്‍ ​െഡവലപ്‌​െമൻറ്​ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04994-255466.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story