Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിളനാശത്തിന്​ ആനുപാതിക...

വിളനാശത്തിന്​ ആനുപാതിക നഷ്​ടപരിഹാരത്തിന്​ ഇടപെടും -ഇ. ചന്ദ്രശേഖരൻ

text_fields
bookmark_border
വിളനാശത്തിന്​ ആനുപാതിക നഷ്​ടപരിഹാരത്തിന്​ ഇടപെടും -ഇ. ചന്ദ്രശേഖരൻകാസർകോട്​: വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്​ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. പനത്തടി പഞ്ചായത്തിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്​ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന്, വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്​ടപരിഹാരം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. വന്യമൃഗങ്ങളെ നേരിടാൻ ജനങ്ങള്‍ നിര്‍ദേശിക്കുന്ന ഒരാളെ ഷൂട്ടര്‍ ആയി നിര്‍ദേശിക്കും. അവര്‍ക്കുള്ള പരിശീലനവും ലൈസന്‍സും ലഭ്യമാക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.ഓരോ റേഞ്ച് ഓഫിസിന്​ കീഴിലും ജനജാഗ്രത സമിതി രൂപവത്​കരിക്കും.വൈദ്യുതിവേലി പ്രവര്‍ത്തനക്ഷമമല്ലാത്തത്​ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഡി.എഫ്.ഒ അജിത് കെ. രാമന്‍ പറഞ്ഞു.––––––––––––––––––––––കാട്ടാനശല്യം രൂക്ഷമായ മേഖലകളിലെ കര്‍ഷകർ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി പറഞ്ഞു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ്​ പ്രസന്ന പ്രസാദ്, വൈസ് പ്രസിഡൻറ്​ പി.എം. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.--ഫോട്ടോവന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story