Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 12:00 AM GMT Updated On
date_range 11 Jun 2021 12:00 AM GMTറെയിൽവേ സ്റ്റേഷൻ റോഡ് ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsbookmark_border
റെയിൽവേ സ്റ്റേഷൻ റോഡ് ഉദ്ഘാടനത്തിനൊരുങ്ങി പടം nlr railway station road റോട്ടറി ക്ലബ് സൗന്ദര്യവത്കരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ്നീലേശ്വരം: റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവത്കരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. നീലേശ്വരം റോട്ടറി ക്ലബാണ് 22 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. ജൂൺ 14ന് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 280 മീറ്റർ റോഡിൻെറ ഇരുവശങ്ങളിലും ഇൻറർലോക്ക് പാകി കളർ ചെയ്ത് മനോഹരമാക്കി. വാഹന പാർക്കിങ്ങും ഏരിയയും പ്രത്യേകം തയാറാക്കിയിട്ടുണ്ട്. കൂടാതെ ചെറിയ ഉദ്യാനവും റോഡിൻെറ വശങ്ങളിൽ ഇരിപ്പിടവും തയാറാക്കിയിട്ടുണ്ട്. നഗരസഭ നാലു ലക്ഷം രൂപ ചെലവഴിച്ച് റെയിൽവേ സ്റ്റേഷൻ റോഡ് മേക്കാഡം ടാറിങ് ചെയ്തു.സൗന്ദര്യവത്കരണ ഒരുക്കങ്ങൾ കാണാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, ജില്ല കലക്ടർ ഡോ. ഡി. സജിത്ബാബു എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കാടുകളും നിറഞ്ഞ റെയിൽവേ സ്റ്റേഷൻ റോഡിൽ ആളുകൾക്ക് ദുരിതയാത്രയായിരുന്നു. നാട്ടുകാർക്ക് പുറമെ ദിവസവും റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് യാത്രക്കാരാണ് റോഡിനെ ആശ്രയിച്ചിരുന്നത്. നീലേശ്വരം റെയിൽവേ വികസനത്തിൻെറ ഒരു തുടക്കമായിട്ടാണ് ഈ പ്രവർത്തനം എന്ന് റോട്ടറി ക്ലബ് പ്രസിഡൻറ് പി.വി. സുജിത്കുമാർ, സെക്രട്ടറി രാജീവൻ പള്ളിക്കര പ്രോജക്ട് ചെയർമാൻ അഡ്വ. കെ.കെ. നാരായണൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story