Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2021 5:28 AM IST Updated On
date_range 2 Jun 2021 5:28 AM ISTമോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂൾ പ്രവേശനം
text_fieldsbookmark_border
കാസർകോട്: വെള്ളച്ചാല്‍ ഗവ. മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, നാലാം തരത്തിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 10നകം മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല പട്ടികജാതി വികസന ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04994 256162. അധ്യാപക ഒഴിവ് കാസർകോട്: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എൻജിനീയറിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം thsmogralputhur@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04994 232969, 9400006496. ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം കാസർകോട്: പട്ടികവർഗ വികസന വകുപ്പിൻെറ കുണ്ടംകുഴി ഗവ. ആശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൊറഗ സമുദായക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ജാതി, വരുമാനം, വയസ്സ്, ആധാർ കാര്‍ഡിൻെറ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരല്ലെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 15നകം തപാലായോ govtashramschool@gmail.com, ksdtdo@gmail.com എന്ന ഇമെയില്‍ വിലാസങ്ങളിലേക്കോ ലഭിക്കണം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ പ്രവേശനത്തിനും കൊറഗ, മാവിലന്‍, മലവേട്ടുവ, മറാട്ടി സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 04994 255466.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story