Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനെഹ്​റു കോളജ്...

നെഹ്​റു കോളജ് പ്രിൻസിപ്പൽ ഡോ. ടി. വിജയൻ പടിയിറങ്ങി

text_fields
bookmark_border
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. വിജയൻ വിരമിച്ചു. 1988ൽ സ്​റ്റാറ്റിസ്​റ്റിക്സ് വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 32 വർഷത്തെ സേവനത്തിന​ുശേഷമാണ് വിരമിച്ചത്. 2018ലാണ് പ്രിൻസിപ്പലായത്. നെഹ്റു കോളജിലെ പൂർവവിദ്യാർഥികൂടിയാണ്​. 2008ൽ കണ്ണൂർ സർവകലാശാലയിൽനിന്ന്​ പിഎച്ച്.ഡി നേടി. സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ ബോർഡ് ഓഫ് സ്​റ്റഡീസ് അംഗമായിട്ടുണ്ട്​. പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ്​ രാഘവൻ കുളങ്ങരയുടെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി നന്ദകുമാർ കോറോത്ത്, വി. ശബരീനാഥൻ, സി.പി. രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story