Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൈക്കടപ്പുറം ഫിഷറീസ്‌...

തൈക്കടപ്പുറം ഫിഷറീസ്‌ കോളനി വീട് നിർമാണം വേഗത്തിലാകും

text_fields
bookmark_border
നീലേശ്വരം: തൈക്കടപ്പുറം ഫിഷറീസ് കോളനി നിവാസികള്‍ക്ക് വീട് നിർമാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ വേഗത്തിൽ നടത്തുമെന്ന് എം. രാജഗോപാലന്‍ എം.എൽ.എ. കോളനി സന്ദർശിച്ചശേഷമാണ്​ അദ്ദേഹം ഉറപ്പുനൽകിയത്​. 50 വര്‍ഷംമുമ്പ് നിർമിച്ച ഫിഷറീസ് കോളനിയിലെ വീടുകള്‍ കാലപ്പഴക്കം മൂലം തകർന്നുവീഴാറായ അവസ്ഥയിലാണ്. ഇപ്പോൾ എട്ടു​ മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഓലകൊണ്ട് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍നിന്ന് എം.എൽ.എ നിവേദനം ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്​ റാഫി, പി. സാമിക്കുട്ടി, കെ.വി. സൗമിനി, സുനിൽ അമ്പാടി എന്നിവരും കൂടെയുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story