Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപകർച്ചവ്യാധിക്കെതിരെ...

പകർച്ചവ്യാധിക്കെതിരെ ഡ്രൈഡേ ആചരിച്ചു

text_fields
bookmark_border
ബോവിക്കാനം: ഡെങ്കിപ്പനിയും മഴക്കാല പകർച്ചവ്യാധിയും തടയാൻ ബോവിക്കാനം നുസ്രത്തുൽ ഇസ്​ലാം സംഘം ഡ്രൈഡേ ആചരിച്ചു. കൊതുകുകളുടെ ഉറവിടം നശിപ്പിച്ചും മാലിന്യം നീക്കംചെയ്തും അണുനശീകരണം നടത്തിയുമാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്. ഓൺലൈൻ സംഗമത്തിലൂടെ ബോധവത്​കരണം നടത്തിയശേഷം 150ൽപരം വീടുകളിലാണ് ഒറ്റദിനം കൊണ്ട് മൂന്ന് ഗ്രൂപ്പുകളാക്കി വളൻറിയർമാർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൂടാതെ ലഘുലേഖകൾ വിതരണം ചെയ്തു. അബ്​ദുൽ ഖാദർ കുന്നിൽ, പ്രസിഡൻറ്​ ഉമ്മർ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ ഖാദർ കുന്നിൽ ലഘുലേഖ കൈമാറി. മൊയ്‌ദീൻ യേനപ്പോയ ബോധവത്​കരണ സന്ദേശം നൽകി. അബൂബക്കർ ചാപ്പ, ഹമീദ് മുക്രി, റസാഖ് ചാപ്പ, അബ്​ദുറഹ്‌മാൻ ബെള്ളിപ്പാടി, ഫറൂഖ് പന്നടുക്കം, ശരീഫ് പന്നടുക്കം, സിദ്ദീഖ് കുണിയരി, സലാം പന്നടുക്കം, ഉമ്മർ മുക്രി, കെ.ടി. റഹീം, ചെമ്മു പന്നടുക്കം, ഹമീദ് പന്നടുക്കം, ഹമീദ് സൗത്ത്, മൊയ്‌ദീൻ ചാപ്പ, ബി.കെ. ബഷീർ, റഹീം യേനപ്പോയ, ഇസ്മായിൽ കുവൈത്ത്​, അഹ്‌മദ്‌ ബെള്ളിപ്പാടി, അർഷാദ് ഇദ്ദീൻ നിസാം നുസ്രത്ത്​, ഇൻതിയാസ്, ജുനൈദ് കോളോട്ട്, ബി.എം. മഹമൂദ്, അസറുദ്ധീൻ മണിയങ്കോട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്​ദുല്ലക്കുഞ്ഞി സൗത്ത് സ്വാഗതം പറഞ്ഞു. Dryday പകർച്ചവ്യാധിക്കെതിരെ ബോവിക്കാനം നുസ്രത്തുൽ ഇസ്​ലാം സംഘം ഡ്രൈഡേ ആചരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story