Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 6:44 PM GMT Updated On
date_range 22 Aug 2022 6:44 PM GMTനാട്ടുകലാകാരന്മാർ കുട്ടികളിലേക്കിറങ്ങി
text_fieldsbookmark_border
കാസർകോട്: നാടൻകലകളെയും നാട്ടറിവുകളെയും സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് കൈമാറുന്നതിനുമായി . ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാടൻ കലാകാരന്മാരുടെ സംഘടനയായ നാട്ടുകലാകാരക്കൂട്ടം പ്രവർത്തകരാണ് സ്കൂളുകളിൽ ഏത്താംകൊട്ട എന്ന പരിപാടിയുമായെത്തിയത്. തലമുറകളായി കൈമാറി വന്ന നാട്ടീണങ്ങൾ, കലാരൂപങ്ങൾ, കൃഷിയറിവുകൾ തുടങ്ങിയവ സംരക്ഷിക്കപ്പെടേണ്ടതിന്റെയും പുതുതലമുറക്ക് പഠിപ്പിച്ചു നൽകേണ്ടതിന്റെയും അനിവാര്യത തിരിച്ചറിഞ്ഞാണ് ദിനം ആചരിച്ചത്. ജില്ലയിൽ മൂന്ന് മേഖലകളിലായി ജി.എച്ച്.എസ്.എസ് കുട്ടമത്ത്, ജി.എച്ച്.എസ്.എസ് ചായ്യോത്ത്, കാസർകോട് ഗവ. യുപി സ്കൂൾ എന്നിവിങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ഉദയൻ കുണ്ടംകുഴി, ജില്ലാപ്രസിഡന്റ് ജയൻ കാടകം, സെക്രട്ടറി ഷൈജു ബിരിക്കുളം, സുരേഷ് പള്ളിപ്പാറ, സുനിൽ കണ്ണൻ, കുഞ്ഞികൃഷ്ണൻ മടിക്കൈ, രവി വാണിയംപാറ, രാജേഷ് പാണ്ടി, രഘു ചെമ്പക്കാട്, സജിത്ത് തുരുത്തി, പ്രമോദ് അപ്പ്യാൽ, സുരേഷ് കതിര്, സ്മിത കുഞ്ഞികൃഷ്ണൻ, സതീശൻ വെളുത്തോളി എന്നിവരാണ് അരങ്ങിലെത്തിയത്. കാസർകോട് ഗവ. യുപി സ്കൂളിൽ പി.ടി.എ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. പ്രദീപ് നാരായണൻ അധ്യക്ഷത വഹിച്ചു. ഉദയൻ കുണ്ടംകുഴി ഫോക്‌ലോർ സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ കെ.സി. ലൈജുമോൻ സംസാരിച്ചു. ഷേർളി ഹൈസിന്ത് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു. Nattukalakarakoottam നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി നാട്ടുകലാകാരക്കൂട്ടം കാസർകോട് ഗവ. യുപി സ്‌കൂളിൽ സംഘടിപ്പിച്ച 'ഏത്താംകൊട്ട' പരിപാടിയിൽനിന്ന്
Next Story